മുംബൈ: വൻ തോതിൽ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് യോഗ്യമായ സ്ഥാപന നിക്ഷേപ (ക്യുഐപി) പ്രഖ്യാപനവുമായി ഇന്ത്യാബുൾസ് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ്. സ്ഥാപന നിക്ഷേപകരെ ലക്ഷ്യമിട്ടാണ് ഇന്ത്യ ബുൾസ് ക്യുഐപി പ്രഖ്യാപിച്ചിരിക്കുന്നത്. 

ക്യുഐപി വഴി ഏകദേശം 735 കോടി രൂപ സമാഹരിക്കാൻ ഇന്ത്യാബുൾസ് ആഗ്രഹിക്കുന്നുവെന്നാണ് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നത്. ചുരുങ്ങിയ സമയപരിധിക്കുള്ളിൽ ഇക്വിറ്റി അല്ലെങ്കിൽ ഇക്വിറ്റി ലിങ്ക്ഡ് സംവിധാനങ്ങൾ വഴി മൂലധനം സമാഹരിക്കാൻ ലിസ്റ്റുചെയ്ത കമ്പനികളെ അനുവദിക്കുന്ന ഒരു ധനസമാഹരണ മാർഗമാണ് ക്യുഐപി.

ഓഹരിക്ക് 206.7 രൂപയാണ് ഇന്ത്യാബുൾസ് ഫ്ലോർ നിരക്കായി നിശ്ചയിച്ചിരിക്കുന്നത്. ബുധനാഴ്ച കമ്പനിയുടെ ഓഹരികൾ 201.15 രൂപയിൽ ക്ലോസ് ചെയ്തു, ബി‌എസ്‌ഇയിൽ 0.54 ശതമാനം ഇടിവാണ് ഓഹരിക്കുണ്ടായത്. സെൻ‌സെക്സ് 0.45 ശതമാനം ഇടിഞ്ഞ് 38,193.92 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു.