മുംബൈ: ഇന്നത്തെ സെഷന്റെ അവസാന ഘട്ടത്തിൽ ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റ് വൻ നേ‌ട്ടം കൈവരിച്ചു. ബാങ്ക്, ഫിനാൻഷ്യൽ സർവീസസ് ഓഹരികൾ ഇന്ന് താഴേക്കിറങ്ങി. ബജാജ് ഫിൻ‌സെർവ് ഇന്ന് നിഫ്റ്റിയിൽ ഏറ്റവും മോശം പ്രകടനമാണ് കാഴ്ച്ചവച്ചത്. 

സെൻസെക്സ് 114.29 പോയിൻറ് അഥവാ 0.4 ശതമാനം ഉയർന്ന് 30,932.90 ലെത്തി. നിഫ്റ്റി 50 39.70 പോയിൻറ് അഥവാ 0.4 ശതമാനം ഉയർന്ന് 9,106.25 ലെത്തി.

എല്ലാ വിമാന സർവീസുകളും നിർത്തിവച്ചി‌‌ട്ട് രണ്ട് മാസത്തിലേറെയായി, മെയ് 25 ന് ആഭ്യന്തര വിമാന സർവീസ് പുനരാരംഭിക്കുമെന്ന് സർക്കാർ ബുധനാഴ്ച പ്രഖ്യാപിച്ചതിനെത്തുടർന്ന് ഏവിയേഷൻ സ്റ്റോക്കുകളായ ഇന്റർ ഗ്ലോബ് ഏവിയേഷൻ, സ്പൈസ് ജെറ്റ് എന്നിവ വ്യാപാരത്തിൽ കുതിച്ചുയർന്നു.

മാർച്ച് പാദത്തിൽ ഇരുചക്ര വാഹന നിർമാതാക്കൾ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവച്ചതിനെ തുടർന്ന് ബജാജ് ഓട്ടോ മൂന്ന് ശതമാനം ഉയർന്ന് 2,623.80 രൂപയായി.

മേഖലാടിസ്ഥാനത്തിൽ വ്യാപാരത്തിൽ സാമ്പത്തിക ഓഹരികൾ ഇടിഞ്ഞു. നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക 0.64 ശതമാനവും നിഫ്റ്റി ബാങ്കിന് 0.5 ശതമാനം നഷ്ടവും രേഖപ്പെടുത്തി. 

അന്താരാഷ്ട‌്ര തലത്തിൽ സ്വർണത്തിന് പ്രസക്തി ഏറുന്നു; മാറി മറിഞ്ഞ് മഞ്ഞലോഹത്തിന്റെ മൂല്യം !