മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ രാവിലെ ഇടിവോടെ വ്യാപാരം ആരംഭിച്ചു. ഏഷ്യന്‍ വിപണികളിലെല്ലാം സമ്മര്‍ദ്ദം പ്രകടമാണ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 340 പോയിന്‍റ് ഇടിഞ്ഞ് 36,974.41 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 105 പോയിന്‍റ് ഇടിഞ്ഞ് 10,924.30 ലാണ് വ്യാപാരം നടക്കുന്നത്. 

ബാങ്കിങ്, ഓട്ടോമൊബൈല്‍, മെറ്റല്‍ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം പ്രകടമാണ്. നാല് ദിവസമായി നേട്ടത്തിലായിരുന്ന റിലയന്‍സ് ഓഹരികള്‍ ഇന്ന് നഷ്ടത്തിലേക്ക് മാറി. വ്യാപാരം തുടങ്ങിയ ആദ്യ മിനിറ്റുകളില്‍ തന്നെ റിലയന്‍സ് ഓഹരികള്‍ നഷ്ടത്തിലേക്ക് മാറി. 

ഇന്ത്യാ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, ഹിന്താല്‍ക്കോ, വേദാന്ത, ജെഎസ്ഡബ്യൂ, ടാറ്റാ സ്റ്റീല്‍, വിപ്രോ, ടാറ്റാ മോട്ടോഴ്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. 1.86 മുതല്‍ 9.00 ശതമാനം വരെയാണ് ഓഹരികളുടെ നഷ്ടം.