ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മെറ്റല്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികള്‍ നേട്ടമുണ്ടാക്കി. എന്നാല്‍ ഫാര്‍മ, മീഡിയ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി. 

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിക്ക് ഇന്ന് നേട്ടങ്ങളുടെ ദിനമായിരുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 250 പോയിന്‍റ് ഉയര്‍ന്ന് 39,683.29 ല്‍ വ്യാപാരം അവസാനിച്ചു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 80 പോയിന്‍റ് നേട്ടം കരസ്ഥമാക്കി 11,924.75 ല്‍ വ്യാപാരം അവസാനിച്ചു. 

ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മെറ്റല്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികള്‍ നേട്ടമുണ്ടാക്കി. എന്നാല്‍ ഫാര്‍മ, മീഡിയ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റിയില്‍ ടാറ്റാ സ്റ്റീല്‍, യെസ് ബാങ്ക്, ഇന്ത്യന്‍ ഓയില്‍, എന്‍ടിപിസി, എല്‍ ആന്‍ഡ് ടി തുടങ്ങിയ ഓഹരികള്‍ 3.20 മുതല്‍ 5.80 ശതമാനം വരെ നേട്ടമുണ്ടാക്കി.