മുംബൈ: ഓഹരിവിപണിയിൽ ഇന്ന് നേരിയ മുന്നേറ്റം. സെൻസെക്സ് 100 ഉം നിഫ്റ്റി 24 ഉം പോയിന്റ് നേട്ടത്തിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. 997 ഓഹരികൾ നേട്ടത്തിലും 675 ഓഹരികൾ നഷ്ടത്തിലും 99 ഓഹരികൾ മാറ്റമില്ലാതെയുമാണ് വ്യാപാരം തുടരുന്നത്.

ഇൻഡസന്റ് ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് ഇപ്പോൾ മുൻനിരയിൽ നിൽക്കുന്നവ. ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക് ഓഹരികൾ ഇപ്പോൾ നഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണ്.