Asianet News MalayalamAsianet News Malayalam

ഐആർസിടിസി ഓഹരി വിൽപ്പനയ്ക്ക് മികച്ച പ്രതികരണം: സർക്കാരിന്റെ 20 ശതമാനം ഓഹരി വിൽക്കും

3.2 കോടി ഓഹരികളാണ് സ്ഥാപനം വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

irctc share sale
Author
Mumbai, First Published Dec 11, 2020, 12:37 PM IST

മുംബൈ: ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) നടത്തിയ ഓഹരി വിൽപ്പനയ്ക്ക് ആവേശകരമായി പ്രതികരണം. ഓഫർ ഫോർ സെയിൽ മാതൃകയിലാണ് ഓഹരി വിൽപ്പന നടത്തുന്നത്. സ്ഥാപനത്തിലെ സർക്കാരിന്റെ 20 ശതമാനം ഓഹരി വിൽക്കാനാണ് ശ്രമം. 

ഇന്നാണ് റീട്ടെയിൽ നിക്ഷേപകർക്ക് ഓഹരി വാങ്ങാൻ അവസരം. ഇന്നലെ നിക്ഷേപക സ്ഥാപനങ്ങൾക്ക് ഓഹരി വാങ്ങാനുളള അവസരം ലഭിച്ചു. 1,367 രൂപയാണ് ഓഹരികളുടെ തറവിലയായി നിശ്ചയിച്ചിരുന്നത്. ഇര‌ട്ടിയോളം നിക്ഷേപകർ ഇതിനെക്കാൾ ഉയർന്ന തുകയ്ക്കാണ് ഓഹരി വാങ്ങാൻ അപേക്ഷ നിൽകിയിരിക്കുന്നത്. 

3.2 കോടി ഓഹരികളാണ് സ്ഥാപനം വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഓഹരി വിൽപ്പനയിലൂടെ 4,400 കോടി രൂപ വിപണിയിൽ നിന്ന് സമാഹരിക്കാനാണ് കോർപ്പറേഷന്റെ പദ്ധതി. 

Follow Us:
Download App:
  • android
  • ios