Asianet News MalayalamAsianet News Malayalam

ഒറ്റ വർഷം കൊണ്ട് 135 ശതമാനം നേട്ടം; നിക്ഷേപിച്ചവന്റെ പണം ഇരട്ടിയിലധികമാക്കി ടിസിഐ

ഓഹരി വിലയിലുണ്ടായ വർധന കമ്പനിയുടെ വിപണി മൂലധനത്തിലും പ്രതിഫലിച്ചു. 6966.6 കോടി രൂപയായാണ് കമ്പനിയുടെ മാർക്കറ്റ് കാപ് വളർന്നത്

multibagger stock gave investor 135 percent return in one year
Author
Mumbai, First Published Oct 30, 2021, 6:22 PM IST

മുംബൈ: കൊവിഡിന്റെ (Covid 19) പിടിയിൽ നിരവധി പേർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് (Economic crisis) തള്ളിവിടപ്പോൾ, നിക്ഷേപിച്ചവരുടെ (Investors) പണം ഇരട്ടിപ്പിച്ച് അവരെ കൂടുതൽ ധനികരാക്കിയിരിക്കുകയാണ് ടിസിഐ (TCIE) ഓഹരി. ഈ വർഷം തുടക്കം മുതൽ 942.65 രൂപയിൽ നിന്ന് 1900 രൂപയിലേക്കാണ് ഓഹരി വളർന്നത്. ഒരൊറ്റ വർഷത്തിനിടെ 135 ശതമാനമാണ് ഓഹരി വില വർധിച്ചത്.

ഒരു ലക്ഷം രൂപ 42 ലക്ഷമായത് ഒറ്റ വർഷം കൊണ്ട്; 'ഗീത'യിൽ പണം വെച്ചവർക്ക് ലോട്ടറിയടിച്ച ആഹ്ലാദം

ഓഹരി വിലയിലുണ്ടായ വർധന കമ്പനിയുടെ വിപണി മൂലധനത്തിലും പ്രതിഫലിച്ചു. 6966.6 കോടി രൂപയായാണ് കമ്പനിയുടെ മാർക്കറ്റ് കാപ് വളർന്നത്. 2021 ൽ അവസാനിച്ച സാമ്പത്തിക പാദവാർഷികത്തിൽ കമ്പനിയുടെ ലാഭം 34 കോടിയായിരുന്നു. ഇതേ സമയത്ത് മുൻവർഷം കിട്ടിയതാകട്ടെ 23 കോടി ലാഭവും. 

ഒരു ലക്ഷം രൂപ ഒരു വർഷം കൊണ്ട് 12.29 ലക്ഷമായി; അമ്പരപ്പിക്കുന്ന നേട്ടം നൽകി ഈ ഓഹരി

പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം മാത്രം 28 ശതമാനം ഉയർന്ന് 273 കോടിയിലെത്തി. ഒരു വർഷം മുൻപ് ഇതേ കാലയളവിലെ പ്രവർത്തന വരുമാനം 212.95 കോടിയായിരുന്നു. അതേസമയം കേന്ദ്രസർക്കാരിന്റെ ഭാവി പദ്ധതികൾ തങ്ങളുടെ വളർച്ചയ്ക്ക് വളരെയേറെ സഹായകരമാകുന്നവയാണെന്ന് പിഎം ഗതി ശക്തി നാഷണൽ മാസ്റ്റർ പ്ലാൻ എടുത്തുപറഞ്ഞ് ടിസിഐഇ എംഡി ചന്ദർ അഗർവാൾ പറഞ്ഞു.

കൈയ്യും കെട്ടി നോക്കി നിന്നു; അഞ്ച് ലക്ഷം രൂപ നിക്ഷേപം 14.58 ലക്ഷം രൂപയായത് ഒറ്റ വർഷം കൊണ്ട്

Follow Us:
Download App:
  • android
  • ios