തിരുവനന്തപുരം: ഓഹരികൾ വിഭജിക്കാനുളള തീരുമാനം മുത്തൂറ്റ് ഫിനാൻസ് മാറ്റിവച്ചു. കമ്പനിയുടെ മൊത്തം ഓഹരികളുടെ മൂല്യത്തിൽ മാറ്റം വരാതെ തന്നെ ഓഹരികൾ വിഭജിച്ച് എണ്ണം കൂട്ടുമെന്ന് മുത്തൂറ്റ് അറിയിച്ചിരുന്നു. 

ഓഹരി വിഭജന നടപടി നിക്ഷേപകർക്ക് ക്രയവിക്രയം എളുപ്പമാക്കാൻ സഹായിക്കുന്ന പ്രവർത്തനമാണ്. എന്നാൽ, കൊറോണ വൈറസ് പടർന്നുപിടിക്കുന്നത് മൂലമുളള ആഘാതം സാമ്പദ്‍വ്യവസ്ഥയിൽ നിലനിൽക്കുന്നതിനാൽ തീരുമാനം മുത്തൂറ്റ് ഫിനാൻസ് മാറ്റിവയ്ക്കുകയായിരുന്നു.