Asianet News MalayalamAsianet News Malayalam

Stock Market Today : തുടർച്ചയായ നാലാം ദിവസവും കാലിടറി ഇന്ത്യൻ ഓഹരി സൂചികകൾ

നിഫ്റ്റി 139.85 പോയിന്റ് ഇടിഞ്ഞ് 17617.15 ലെത്തി. സെൻസെക്സ് 427.22 പോയിന്റിടിഞ്ഞ് 29037.18 ലെത്തി

Nifty at 17,617, Sensex ends 427 points lower on last trading day of week
Author
Mumbai, First Published Jan 21, 2022, 4:11 PM IST

മുംബൈ: ആഗോള തലത്തിലെ തിരിച്ചടികൾക്കനുസരിച്ച് ഇന്ത്യൻ ഓഹരി സൂചികകളും താഴേക്ക് പോയി. ഇന്ന് തുടർച്ചയായ നാലാം ദിവസമാണ് ആഭ്യന്തര ഓഹരി സൂചികകൾ ഇടിവ് നേരിട്ടത്. നിഫ്റ്റി 139.85 പോയിന്റ് ഇടിഞ്ഞ് 17617.15 ലെത്തി. സെൻസെക്സ് 427.22 പോയിന്റിടിഞ്ഞ് 29037.18 ലെത്തി.

സെൻസെക്സ് 0.72 ശതമാനം ഇടിഞ്ഞപ്പോൾ നിഫ്റ്റി 0.79 ശതമാനം താഴേക്ക് പോയി. ബജാജ് ഫിൻസെർവ് അഞ്ച് ശതമാനം ഇടിഞ്ഞു. ടെക് മഹീന്ദ്ര, ശ്രീ സിമന്റ്, ഡിവിസ് ലാബ്, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, ഇന്റസ്ഇന്റ് ബാങ്ക്, ഡോ റെഡ്ഡീസ്, ഇൻഫോസിസ്, എൽ ആന്റ് ടി, ആക്സിസ് ബാങ്ക് എന്നിവയുടെയെല്ലാം മൂല്യമിടിഞ്ഞു.

ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യൂണിലിവർ, നെസ്‌ലെ ഇന്ത്യ, മാരുതി, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, കൊടാക് ബാങ്ക് എന്നിവ തിരിച്ചടികൾക്കിടയിലും ഇന്ന് നേട്ടമുണ്ടാക്കി. 

Follow Us:
Download App:
  • android
  • ios