Asianet News MalayalamAsianet News Malayalam

പോപ്പുലര്‍ വെഹിക്കിള്‍സ് ഐപിഒയ്ക്ക്

ഐപിഒയ്ക്കായുളള കരടുരേഖ വിപണി നിയന്ത്രിതാവായ സെബിയ്ക്ക് സമര്‍പ്പിച്ചു. 

popular vehicles and services ipo
Author
Thiruvananthapuram, First Published Aug 7, 2021, 7:01 PM IST

തിരുവനന്തപുരം: കേരളത്തിലെ വാഹന ഡീലര്‍ഷിപ്പ് രംഗത്തെ പ്രമുഖരായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) തയ്യാറെടുക്കുന്നു. 

കമ്പനിയുടെ പേരിലുളള വായ്പാ തിരിച്ചടവിനും പൊതു കാര്യങ്ങള്‍ക്കുമായി ഐപിഒയിലൂടെയുളള ധനസമാഹരണത്തില്‍ നിന്ന് ലഭിക്കുന്ന തുക വിനിയോഗിക്കും. പുതിയ ഓഹരികളുടെ വില്‍പ്പനയിലൂടെ 150 കോടി രൂപ സമാഹരിക്കും. കമ്പനിയിലെ ഓഹരി ഉടമകളായ ബാനിയന്‍ട്രീ ഗ്രോത്ത് ക്യാപ്പിറ്റലിന്റെ പക്കലുളള 42.66 ലക്ഷം ഓഹരികള്‍ കൂടി വില്‍ക്കും. 

ഐപിഒയ്ക്കായുളള കരടുരേഖ വിപണി നിയന്ത്രിതാവായ സെബിയ്ക്ക് സമര്‍പ്പിച്ചു. മാരുതി സുസുക്കി, ഹോണ്ട, ജാഗ്വര്‍ ആന്‍ഡ് ലാന്‍ഡ് റോവര്‍, ടാറ്റാ മോട്ടോഴ്‌സ് എന്നിവയുടെ ഡീലര്‍ഷിപ്പുകള്‍ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡ്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios