മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിൽ തകർച്ച. സെൻസെക്സ് 624 പോയിന്റ് നഷ്ടത്തിൽ 36481 ലും നിഫ്റ്റി 185 പോയിന്റ് നഷ്ടത്തിൽ 10817 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്. ഓട്ടോ, ബാങ്കിംഗ്, മെറ്റൽ, എനർജി,ഇൻഫ്ര,എഫ്എംസിജി, ഐടി മേഖലകളിലെല്ലാം നഷ്ടം പ്രകടമാണ്. മിഡ്ക്യാപ് ,സ്മോൾ ക്യാപ് ഇൻഡെക്സും 2ശതമാനം നഷ്ടം നേരിട്ടു.

ആഗോളവിപണിയിൽ എണ്ണവില ഉയരുന്നതും ഈ മാസം 20 ന് നടക്കുന്ന ജിഎസ്ടി യോഗത്തിൽ നികുതി കുറച്ചേക്കില്ല എന്നുമുള്ള റിപ്പോർട്ടുകളാണ് ഓഹരിവിപണിയെ പ്രതികൂലമായി ബാധിച്ചത്. ബിഎസ്ഇയിലെ 858 ഓഹരികൾ നേട്ടത്തിലും 1641 ഓഹരികൾ നഷ്ടത്തിലും 143 മാറ്റമില്ലാതെയും തുടരുകയാണ്. ഹീറോ മോട്ടോകോർപ്,ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്,മാരുതി സുസുക്കി എന്നിവയും നഷ്ടത്തിലായ ഓഹരികളാണ്. എച്ച്‍യുഎൽ, ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ് എന്നീ ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചു.