നിഫ്റ്റി റിയൽറ്റി സൂചിക (0.11 ശതമാനം) ഒഴികെയുള്ള എല്ലാ വിഭാഗ സൂചികകളും നഷ്ടത്തിലാണ് വ്യാപാരം നടന്നത്. 

മുംബൈ: ഉയർന്ന പണപ്പെരുപ്പത്തിന്റെ ആഘാതത്തെക്കുറിച്ചും കൊവിഡ് -19 ധനകാര്യ പ്രതിസന്ധികളെക്കുറിച്ചു ഉള്ള ആശങ്കകൾ തിങ്കളാഴ്ച ഓഹരി സൂചികകളെ സമ്മർദ്ദത്തിലാക്കി.

ബിഎസ്ഇ സെൻസെക്സ് 550 പോയിന്റ് കുറഞ്ഞ് 52,491 ലെവലിൽ വ്യാപാരം നടന്നു. നിഫ്റ്റി 50 155 പോയിന്റ് നഷ്ടത്തിൽ ആരംഭിച്ച വ്യാപാരം 15,767 ൽ അവസാനിച്ചു. വിശാലമായ വിപണിയിൽ ബിഎസ്ഇ മിഡ് ക്യാപ്പ് സൂചിക 0.54 ശതമാനവും സ്മോൾക്യാപ്പ് സൂചിക 0.17 ശതമാനവും ഇടിഞ്ഞു.

നിഫ്റ്റി റിയൽറ്റി സൂചിക (0.11 ശതമാനം) ഒഴികെയുള്ള എല്ലാ വിഭാഗ സൂചികകളും നഷ്ടത്തിലാണ് വ്യാപാരം നടന്നത്. നിഫ്റ്റി ബാങ്ക് സൂചിക രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona