മുംബൈ: ആഗോള വിപണികളിലെ ദുർബലമായ സൂചനകളെത്തുടർന്ന് വെള്ളിയാഴ്ച ഇന്ത്യൻ വിപണികൾ നേരിയ ഇടിവിലേക്ക് നീങ്ങി. ബി‌എസ്‌ഇ സെൻ‌സെക്സ് 150 പോയിൻറ് കുറഞ്ഞ് 36,600 ലെവലിൽ എത്തി. സെൻ‌സെക്സിൽ ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത് ഇൻഡസ് ഇൻ‌ഡ് ബാങ്കാണ്. 

ടെക് മഹീന്ദ്രയും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഒരു ശതമാനം ഇ‌ടിവ് രേഖപ്പെടുത്തി. ജൂൺ പാദത്തിലെ ലാഭത്തിൽ 13.8 ശതമാനം ഇടിവ് രേഖപ്പെടുത്തിയതിന് ശേഷം ടിസിഎസ് ചെറിയ നേട്ടങ്ങൾക്കും നഷ്ടങ്ങൾക്കും ഇടയിലാണ്. വിശാലമായ നിഫ്റ്റി 50 സൂചികയും നിർണായകമായ 10,800 മാർക്കിനു താഴെയായി. നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി മെറ്റൽ സൂചികകളുടെ നേതൃത്വത്തിൽ നിഫ്റ്റി മേഖലാ സൂചികകളിൽ ഭൂരിഭാഗവും സമ്മർദ്ദത്തിലാണ്.

ഐആർസിടിസി, ലക്ഷ്മി വിലാസ് ബാങ്ക്, സെയിൽ എന്നിവയുൾപ്പെടെ 44 കമ്പനികൾ തങ്ങളുടെ പാദ റിപ്പോർട്ടുകൾ ഇന്ന് പ്രഖ്യാപിക്കും.