മുംബൈ: തുടക്കത്തില്‍ വ്യാപാര നഷ്ടത്തിൽ തുടങ്ങിയെങ്കിലും ഇപ്പോൾ വിപണി സ്ഥിരതയിലേക്ക് നീങ്ങുകയാണ്. നിഫ്റ്റിയും സെൻസെക്സും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

ആഗോളവിപണിയിലും ചാഞ്ചാട്ടം പ്രകടമാണ്. യെസ് ബാങ്ക്, ലാർസൻ, സൺ ഫാർമ, പവർ ഗ്രിഡ് കോർപ്പറേഷൻ, റിലയൻസ് എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിലാണ് മുന്നേറുന്നത്. മാരുതി സുസുക്കി, ഒഎന്‍ജിസി, ഇൻഫോസിസ്, ബജാജ് ഓട്ടോ, വേദാന്ത എന്നീ ഓഹരികൾ അതേസമയം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 

ടൈറ്റൻ കമ്പനി വലിയ നേട്ടമാണ് ഇന്ന് കൈവരിച്ചത്. ടൈറ്റൻ കമ്പനിയുടെ വിപണിമൂല്യം ഒരു ലക്ഷം കോടി കവിഞ്ഞു.