Asianet News MalayalamAsianet News Malayalam

അൺലോക്ക് 1.0 ൽ പോസിറ്റീവായി തുടങ്ങി വിപണി: ബാങ്ക് ഓഹരികളിൽ മുന്നേറ്റം, സെൻസെക്സ് 400 പോയിന്റ് നേട്ടത്തിൽ

നിഫ്റ്റി ഫാർമ സൂചിക ഒഴികെയുള്ള എല്ലാ നിഫ്റ്റി മേഖല സൂചികകളും 3.3 ശതമാനം ഉയർന്ന്, നിഫ്റ്റി ബാങ്ക് സൂചികയുടെ നേതൃത്വത്തിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 

unlock 1.0 influence in Indian equity market
Author
Mumbai, First Published Jun 8, 2020, 11:24 AM IST

മുംബൈ: ബി‌എസ്‌ഇ സെൻ‌സെക്സ് 445 പോയിൻറ് അഥവാ 1.3 ശതമാനം ഉയർന്ന് 34,730 ലെവലിൽ എത്തി. നിഫ്റ്റി 50 സൂചിക 10,300 മാർക്കിലേക്ക് ഉയർന്നു. ഇൻഡസ്ഇൻഡ് ബാങ്ക് 7 ശതമാനവും ബജാജ് ഫിനാൻസും ആക്സിസ് ബാങ്കും അഞ്ച് ശതമാനം വീതം വളർച്ച നേടി. ജിയോ പ്ലാറ്റ്‌ഫോമിലെ 1.16 ശതമാനം ഓഹരി അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി വാങ്ങുമെന്ന് പ്രഖ്യാപിച്ചതിനെത്തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് ബി‌എസ്‌ഇയിൽ രണ്ട് ശതമാനം നേട്ടമുണ്ടാക്കി 1,624 രൂപയിലെത്തി.

അൺലോക്ക് 1.0 നെ തുടർന്നുളള ഇളവുകൾ സമ്പദ്‍വ്യവസ്ഥയു‌ടെ തിരിച്ചുവരവിന് കാരണമായേക്കുമെന്ന റിപ്പോർട്ടുകൾ വിപണിയിൽ പോസിറ്റീവ് ട്രെൻഡിന് കാരണമായതായി വിപണി നിരീക്ഷകർ അഭിപ്രായപ്പെട്ടു. 

നിഫ്റ്റി ഫാർമ സൂചിക ഒഴികെയുള്ള എല്ലാ നിഫ്റ്റി മേഖല സൂചികകളും 3.3 ശതമാനം ഉയർന്ന്, നിഫ്റ്റി ബാങ്ക് സൂചികയുടെ നേതൃത്വത്തിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ടൈറ്റൻ, പിവിആർ, അബോട്ട് ഇന്ത്യ എന്നിവയുൾപ്പെടെ മൊത്തം 19 കമ്പനികൾ മാർച്ച് പാദ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും. 

മദ്യ കമ്പനികളുടെ ഓഹരികൾ വിപണിയിൽ നേട്ടമുണ്ടാക്കി. യുണൈറ്റഡ് ബ്രുവറീസ് 2% ഉയർന്നു. റാഡിക്കോ ഖൈതാൻ 3% നേട്ടം സ്വന്തമാക്കി. യുണൈറ്റഡ് സ്പിരിറ്റ്സ് 2% മുന്നേറി.

ജൂൺ 10 മുതൽ മദ്യ വിൽപ്പനയ്ക്കുള്ള ‘70% സ്‌പെഷ്യൽ കൊറോണ സെസ് ’പിൻവലിക്കാൻ ദില്ലി സർക്കാർ തീരുമാനിച്ചു. എല്ലാ വിഭാഗം മദ്യങ്ങളുടെയും മൂല്യവർദ്ധിത നികുതി (വാറ്റ്) 20 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർത്തി. 2020 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ആദിത്യ ബിർലാ ക്യാപിറ്റലിന്റെ മൊത്തം അറ്റാദായം 44.2 ശതമാനം ഇടിവോടെ 144 കോടി രൂപയായി. മുൻ വർഷം സമാന കാലയളവിൽ ആദിത്യ ബിർള ക്യാപിറ്റൽ 258 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios