കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി വിവിധ മോഡലുകള്‍ക്ക് വില കൂട്ടും. അസംസ്കൃത വസ്തുക്കളുടെ വില ഉയര്‍ന്നതും, രൂപയുടെ മൂല്യം ഡോളറിനെതിരെ തകര്‍ന്നതുമാണ് വില ഉയര്‍ത്താന്‍ കമ്പനിയെ പ്രേരിപ്പിച്ച ഘടകം. 

വില എത്ര ശതമാനമാണ് ഉയരാന്‍ പോകുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. 2019 ജനുവരി മുതലാകും വില ഉയരുക. ഓരോ മോഡലുകള്‍ക്കും വ്യത്യസ്ഥമായ നിരക്കിലായിരിക്കും വില വര്‍ദ്ധനയെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. 

ടൊയോട്ട, ഇസുസു മോട്ടോഴ്സ് എന്നീ കമ്പനികളും വില വര്‍ദ്ധന പ്രഖ്യാപിച്ചിട്ടുണ്ട്.