ഒണ്‍ പ്ലസ് 6 ഉപയോഗിച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയത് 

ബാംഗ്ലൂര്‍: ഫാഷന്‍ മേഖലയില്‍ ചരിത്ര സൃഷ്ടിച്ച് വീണ്ടും വോഗ് മാഗസിനെത്തുന്നു. 2018 മെയ് മാസത്തെ ലക്കത്തിന്‍റെ കവര്‍ ഫോട്ടോ മൊബൈലില്‍ ഷൂട്ട് ചെയ്താണ് വോഗ് മാഗസിന്‍ പുതിയ വിപ്ലവം സൃഷ്ടിച്ചത്.

ഒണ്‍ പ്ലസ് 6 ഉപയോഗിച്ച് പ്രശസ്ത ഫോട്ടോഗ്രാഫര്‍ എറിക്കോസ് ആന്‍ഡ്രിഓയാണ് ചിതങ്ങള്‍ പകര്‍ത്തിയത്. മോഡലായത് അതിഥി റാവു ഹൈദാരിയും. ഒണ്‍ പ്ലസ് 6 മോഡല്‍ ഇതുവരെ വിപണിയിലെത്തിയിട്ടില്ല. 

ഫോണുകള്‍ എങ്ങനെയാണ് മികച്ച മള്‍ട്ടിടാസ്കിങ് മിഷ്യനായി ഉപയോഗിക്കുന്നത് എന്നതിന്‍റെ മികച്ച ഉദാഹരണമാണ് വോഗിന്‍റെ കവര്‍ ഷൂട്ടെന്ന് കവര്‍ ഗേളായ അതിഥി പറഞ്ഞു. മൊബൈല്‍ ഫോണുപയോഗിച്ച് ഫോട്ടോകളെടുക്കാന്‍ തിരക്ക് കൂട്ടുന്നവരാണ് നമ്മുടെ സമൂഹം അവര്‍ക്ക് ഒരു പ്രചോദനമായിക്കൊളളട്ടെ എന്ന് കരുതിയാണ് ഈ ലക്കത്തിന്‍റെ കവര്‍ ഷൂട്ട് മൊബെലിലാക്കിയതെന്ന് ഫോട്ടോ ഷൂട്ടിന്‍റെ ചുമതലയുളള അലക്സ് കുരുവിള പറഞ്ഞു.