സംസ്ഥാനത്ത് പാലുല്‍പാദനം കുറഞ്ഞതോടെയാണ് വില കൂട്ടണമെന്ന ആവശ്യവുമായി കര്‍ഷകര്‍ രംഗത്ത് വന്നത്. മില്‍മ പാല്‍വില കൂട്ടിയാല്‍ കൂട്ടുന്ന മുഴുവന!് തുകയും കര്‍ഷകര്‍ക്ക് നല്‍കണമെന്നാണ് ആവശ്യം. ഇതില്ലെങ്കില്‍ സമരം തുടങ്ങാനാണ് വയനാട്ടിലെ ക്ഷീരകര്‍ഷക കൂട്ടായ്മകളുടെ തീരുമാനം

കാലിത്തീറ്റക്ക് വില കൂടി, വരള്‍ച്ചയായതിനാല്‍ കാര്യമായി പാലും കിട്ടുന്നില്ല. ഇങ്ങനെ ക്ഷീരകൃഷിയുമായി മുന്നോട്ടുപോകാനാകില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. തീറ്റയുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അവര്‍ ആവശ്യപ്പെടുന്നു. 

സാധാരണയായി മില്‍മ പാല്‍വില കൂട്ടിയാലും കര്‍ഷകര്‍ക്ക് കാര്യമായ നേട്ടമുണ്ടാകാറില്ല. തീറ്റക്ക് സബ്‌സിഡി നല്‍കുകയെന്ന മില്‍മയുടെ രീതി ശൂദ്ധ തട്ടിപ്പാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. കാരണം സബ്‌സിഡിയോടെ കിട്ടുന്ന കാലിത്തീറ്റക്ക് ഗുണനിലവാരമില്ല. ഇതിനു പകരം കര്‍ഷകരില്‍ നിന്നും വാങ്ങുന്ന പാലിന്റെ വീല കൂട്ടിനല്‍കുകയാണ് വേണ്ടത്. മില്‍മ കൊടുക്കുന്ന പാലിന് കൂട്ടുന്ന അതെ വില തന്നെ കര്‍ഷകര്‍ക്ക് നല്‍കണമെന്നാണ് ആവശ്യം. ഇതില്ലെങ്കില്‍ കാലികളെയുമായി മില്‍മ പ്ലാന്റിലെത്തി സമരം തുടങ്ങാനാണ് കര്‍ഷക കൂട്ടായ്മകള്‍ ആലോചിക്കുന്നത്.