ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വിലയിടിവ് തുടരുന്നതും ഡോളറിനെ തളര്‍ത്തുണ്ട്. ഇന്ന് 0.13 ശതമാനം ഇടിഞ്ഞ് ബാരലിന് 60.36 ഡോളറാണ് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ നിരക്ക്. ഇന്ന് ഓഹരി വിപണിയും നേട്ടത്തിലാണ്. 

മുംബൈ: വിനിമയ വിപണിയില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ നാണയത്തിന് ആവേശം പകരുന്നതാണ്. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ മണികണ്‍ട്രോളിന്‍റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഡോളറിനെതിരെ 24 പൈസയുടെ നേട്ടത്തിലാണ് ഇപ്പോള്‍ ഇന്ത്യന്‍ രൂപ വ്യാപാരം തുടരുന്നത്. 

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 71.66 എന്ന നിലയിലാണ് രൂപയുടെ മൂല്യം. വെള്ളിയാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ 71.90 ആയിരുന്നു രൂപയുടെ മൂല്യം. 

ബാങ്കുകളും കയറ്റുമതി മേഖലയുമായി ബന്ധപ്പെട്ടവരും വലിയ തോതില്‍ അമേരിക്കന്‍ ഡോളര്‍ വിറ്റഴിക്കുന്നത് ഇന്ത്യന്‍ നാണയത്തിന്‍റെ മൂല്യമുയരാന്‍ കാരണമായി. സുസ്ഥിര വിദേശ നാണ്യ വരവ് കൂടിയതും ഡോളറിനെതിരെ രൂപയുടെ കരുത്ത് കൂടാന്‍ സഹായിച്ചു. 

ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വിലയിടിവ് തുടരുന്നതും ഡോളറിനെ തളര്‍ത്തുണ്ട്. ഇന്ന് 0.13 ശതമാനം ഇടിഞ്ഞ് ബാരലിന് 60.36 ഡോളറാണ് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ നിരക്ക്. ഇന്ന് ഓഹരി വിപണിയും നേട്ടത്തിലാണ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് ഇന്ന് 310 പോയിന്‍റ് ഉയര്‍ന്ന് 36,268 ല്‍ വ്യാപാരം തുടരുന്നു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 80 പോയിന്‍റ് ഉയര്‍ന്ന് 10,878 ലാണ് വ്യാപാരം നടത്തുന്നത്.