ദില്ലി: രാജ്യത്തെ ബാങ്കുകളില്‍ ലഭിച്ച കള്ളനോട്ടുകളുടെ എണ്ണത്തില്‍ വര്‍ധന. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 20.4% വര്‍ധനവാണ് ഉണ്ടായതെന്ന് റിസര്‍വ് ബാങ്ക് രേഖകള്‍ വ്യക്തമാക്കുന്നു. ആയിരത്തിന്റെ നോട്ടുകളാണ് ഏറ്റവും കൂടുതല്‍ ലഭിച്ചത്. പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും വ്യാജനോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. 

2015-16 സാമ്പത്തിക വര്‍ഷത്തില്‍ 6.32 ലക്ഷം വ്യാജ നോട്ടുകളാണ് ബാങ്കുകളില്‍ ലഭിച്ചത്. കഴിഞ്ഞ നവംബറിലാണ് കള്ളപ്പണവും വ്യാജനോട്ടുകളും കണ്ടെ്ത്താനും കൂടുതല്‍ സംവിധാനം ഒരുക്കിയിരുന്നു. എന്നാല്‍ നൂറിന്റെ വ്യാജനില്‍ കുറവായുണ്ടായെന്നും ആയിരത്തിന്റേതു വര്‍ധിച്ചെന്നും റിസര്‍വ് ബാങ്ക് രേഖകള്‍ വ്യക്തമാക്കുന്നു.

രണ്ടായിരത്തിന്റെ 638 വ്യാജന്മാരെയാണ് ലഭിച്ചത്. പുതിയ അഞ്ഞൂറ് രൂപയുടെ 199 എണ്ണവും,പഴയ അഞ്ഞൂറ് രൂപയുടെ 3,17,567 വ്യാജ നോട്ടുകളാണ് ലഭിച്ചത്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 261,695 ആയിരുന്നു. നൂറ് രൂപ 2,21,447 വ്യാജ നോട്ടുകളും ലഭിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1,77,195 എണ്ണമായി കുറഞ്ഞു. രണ്ട്, അഞ്ച് രൂപ നോട്ടുകളിലും വ്യാജന്‍മാര്‍ പ്രചരിക്കുന്നുണ്ട്. ഇവയുടെ എണ്‍പതു നോട്ടുകളാണു കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ചതെങ്കില്‍ 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ഇതു രണ്ടെണ്ണം മാത്രമായിരുന്നു.