Asianet News MalayalamAsianet News Malayalam

സംസ്ഥാന ബജറ്റില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് കൂടുതല്‍ സഹായം ഉണ്ടായേക്കും

മേഖലയുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികള്‍ക്കും 31 ന് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ സാധ്യതയുണ്ട്. 

more support to real estate sector in state budget
Author
Thiruvananthapuram, First Published Jan 21, 2019, 12:10 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ബജറ്റില്‍ കൂടുതല്‍ പരിഗണന നല്‍കിയേക്കും. റിയല്‍ എസ്റ്റേറ്റ് മേഖല നേരിടുന്ന പ്രതിസന്ധി പരിഗണിച്ച് വരുന്ന ബജറ്റില്‍ സ്റ്റാംപ് ഡ്യൂട്ടി വര്‍ധന വേണ്ടന്നാണ് തീരുമാനം. 

ഇത് പ്രളയാനന്തരം റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കിയേക്കും. മേഖലയുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികള്‍ക്കും 31 ന് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ സാധ്യതയുണ്ട്. 

കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച മാപ്പാക്കല്‍ പദ്ധതി ഇത്തവണ കൂടുതല്‍ ഇളവുകളോടെ നടപ്പാക്കിയേക്കും. പ്രളയാനന്തര കേരളത്തിനായുളള പ്രത്യേക പാക്കേജാവും ഈ ബജറ്റിലെ ഏറ്റവും ശ്രദ്ധേയ തീരുമാനം.

Follow Us:
Download App:
  • android
  • ios