വിദേശ പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ കറന്‍സി കൈവശം വയ്ക്കുന്നതിനുള്ള അനുമതിയാണ് ഈ വിജ്ഞാപനം. നേപ്പാള്‍ രാഷ്ട്ര ബാങ്ക് മേധാവി റാമു പൗദെല്‍ ആണ് തീരുമാനം പ്രഖ്യാപിച്ചത്. നിയമാനുസൃതം ഇന്ത്യന്‍ കറന്‍സികള്‍ ഉപയോഗിക്കാന്‍ അനുമതിയുള്ള രാജ്യമാണ് നേപ്പാള്‍. നിലവില്‍ 25000 രൂപ വരെ ഇന്ത്യന്‍ കറന്‍സി നേപ്പാള്‍ പൗരന്‍മാര്‍ക്ക് കൈവശം വയ്ക്കാന്‍ അനുമതിയുണ്ട്.