ദില്ലി: പൊതുമേഖലാ എണ്ണ വിതരണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10,399 കോടി രൂപയുടെ റെക്കോര്‍ഡ് ലാഭം നേടിയെന്ന് കണക്കുകള്‍. പൊതുമേഖലയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും വലിയ രണ്ടാമത്തെ ലാഭം നേടുന്ന കമ്പനിയാണ് ഐഒസി. 

ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) 16,004 കോടി രൂപയുടെ ലാഭം നേടിയിരുന്നു. 2014-15വര്‍ഷത്തില്‍ 5,273.03 കോടി രൂപയായിരുന്നു ഐഒസിയുടെ ലാഭമെന്ന് ചെയര്‍മാന്‍ ബി. അശോക് പറഞ്ഞു.

ഐഒസിയുടെ ഏറ്റവും വലിയ ലാഭവുമാണ് കഴിഞ്ഞ വര്‍ഷം കുറിച്ചത്. 2009-10ലെ 10,200 കോടി രൂപയായിരുന്നു ഇതുവരെയുള്ള റെക്കോഡ്.