കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തില്‍ വന്‍ ഇടിവ്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ എസ് ബി ഐയുടെ അറ്റാദായം 1260 കോടി രൂപ മാത്രം. തൊട്ടു മുമ്പുള്ള വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 3742 കോടി രൂപയായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ബാങ്കിന്റെ അറ്റാദായം ഇത്രയും കുറയുന്നത് ഇതാദ്യമായാണ്. എസ് ബി ഐയുടെ കിട്ടാക്കടങ്ങളിലുണ്ടായ വര്‍ദ്ധനവാണ് അറ്റാദായം കുറയാന്‍ കാരണം. 13174 കോടി രൂപയോളം എസ് ബി ഐക്ക് കിട്ടാക്കടമായുണ്ട്.