ആയിരം രൂപയുടെ കറന്‍സി നോട്ടുകള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുതിയ രൂപത്തില്‍ മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍ക്ക് സമാനമായ വലിപ്പവും ഡിസൈനുമായിരിക്കും ആയിരം രൂപ നോട്ടുകള്‍ക്ക് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യക്തമാകുന്നത്. 

എന്നാല്‍ ഈ ചിത്രങ്ങളുടെ യാഥാര്‍ത്ഥ്യം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇക്കഴിഞ്ഞ നവംബര്‍ എട്ടിനാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കി മാറ്റിയത്. പകരം, രണ്ടായിരത്തിന്റെ നോട്ടുകളും അഞ്ഞൂറിന്റെ പുതിയ നോട്ടുകളും ബാങ്കുകളിലൂടെ വിതരണത്തിനെത്തി. ഇതിന് പിന്നാലെ, ആയിരം രൂപയുടെ നോട്ടുകള്‍ കൂടി എത്തുമെന്ന വാര്‍ത്ത എത്തിയത്.