പുതിയ കര്‍ഷകരെയും സംരംഭകരെയും ഈ മേഖലയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം
ദില്ലി: സാമ്പത്തിക കാര്യ ക്യാബിനറ്റ് കമ്മിറ്റി നാഷണല് ബാംബൂ മിഷന്റെ കേന്ദ്രാവിഷ്കൃത സ്കീമിന് അനുമതി നല്കി. പദ്ധതി പ്രകാരം മുള അനുബന്ധ വ്യവസായങ്ങളുടെ മുഴുവനായുളള വികസനവും കര്ഷകരുടെ ക്ഷേമവുമാണ് ലക്ഷ്യമിടുന്നത്.
പുതിയ സ്കീം നേരിട്ടും അല്ലാതെയും മുള അനുബന്ധ തൊഴിലുകളില് ഏര്പ്പെട്ടിരിക്കുന്ന കര്ഷകരുടെ വരുമാനം വര്ദ്ധിപ്പിക്കാന് വലിയ അളവില് സഹായകരമാവുമെന്നാണ് നാഷണല് മിഷന് നല്കുന്ന സൂചന. കൂടുതല് പുതിയ കര്ഷകരെയും സംരംഭകരെയും ഈ മേഖലയിലെത്തിക്കാന് ഈ സ്കീം ഉപകാരപ്പെടും. ഏകദേശം ഒരു ലക്ഷത്തിനടുത്ത് കര്ഷകര് സജീവമായി ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്നവെന്നാണ് കേന്ദ്ര സര്ക്കാരിന്റെ കണക്ക്.
ഇപ്പോള് പുറപ്പെടുവിച്ചിരിക്കുന്ന തീരുമാനങ്ങള് പ്രകാരം സംസ്ഥാനങ്ങള്ക്ക് നാഷണല് ബാംബൂ മിഷന് മുന്പില് നിര്ദ്ദേശങ്ങള് സമര്പ്പിക്കാം. കേന്ദ്ര കാര്ഷിക - കര്ഷക ക്ഷേമ വകുപ്പിന്റെ തീരുമാനങ്ങള്ക്ക് വിധേയമായിരിക്കും പദ്ധതിയുടെ നടത്തിപ്പ്.
