200 രൂപയുടെ നോട്ടുകൾ റിസര്‍വ്വ് ബാങ്ക് ഉടൻ പുറത്തിറക്കും. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ 200 രൂപ നോട്ട് വിപണിയിലെത്തിക്കും. 200 രൂപാ നോട്ടിന്റെ അച്ചടി പൂര്‍ത്തിയായെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നോട്ട് നിരോധനത്തിന് ശേഷം 2000 രൂപയുടെ ഉടനടി പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ 500 രൂപയുടെ നോട്ടുകളുമെത്തി. എന്നാല്‍ നേരത്തെ പിന്‍വലിച്ച 1000 രൂപയുടെ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ വരാത്തത് വിപണിയില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് 200 രൂപയുടെ നോട്ടുകള്‍ കൂടി പുറത്തിറക്കി ഈ പ്രതിസന്ധി പരിഹരിക്കാന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കുന്നത്. 200 രൂപാ നോട്ടുകള്‍ പുറത്തിറങ്ങുമെങ്കിലും ഇത് ഉടനെ എ.ടി.എമ്മുകളിലൂടെ ലഭിക്കില്ല. രാജ്യത്തെ എല്ലാ എ.ടി.എമ്മുകളും പുതിയ നോട്ടുകള്‍ ഉള്‍ക്കൊള്ളിക്കാന്‍ പാകത്തില്‍ സജ്ജീകരിച്ചതിന് ശേഷമേ എ.ടി.എമ്മുകളില്‍ നിന്ന് നോട്ടുകള്‍ ലഭിക്കൂ.
