തിരുവനന്തപുരം: കറൻസി നിയന്ത്രണം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ബാങ്കുകളിലേക്ക് കൂടുതൽ പണം എത്തിച്ചു തുടങ്ങി. പ്രധാനമായും ഇടപാടുകൾ നടത്തുന്ന എസ്.ബി.ടി, എസ്.ബി.ഐ ബാങ്കുകൾക്കാണ് ആര്‍ബിഐ പണം അനുവദിച്ചത്. ഇന്ന് വൈകുന്നേരത്തോടെ 14 ജില്ലകളിലേയും സ്റ്റേറ്റ് ബാങ്ക് ശാഖകളിൽ കൂടുതൽ പണം എത്തും. 2000, 100, 50 രൂപ കറൻസികളാണ് പുതുതായി എത്തിച്ചത്. എന്നാൽ 500 ന്‍റെ പുതിയ നോട്ട് എന്നു ലഭിക്കും എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല.