കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പുതിയ നികുതി നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും. രണ്ടരലക്ഷത്തിനും അഞ്ചു ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവരുടെ നികുതി 5 ശതമാനമായി കുറയ്ക്കാൻ ബജറ്റ് നിർദ്ദേശിച്ചിരുന്നു. 50 ലക്ഷം വരെ വരുമാനമുള്ളവർക്ക്

12,500 രൂപ വരെ നിലവിലെ നികുതിയിൽ നിന്നും കുറയും. . 50 ലക്ഷത്തിനും ഒരു കോടിക്കും ഇടയിൽ വരുമാനമുള്ളവർക്ക് ഇന്നുമുതൽ നികുതിയുടെ പത്തു ശതമാനം സർച്ചാർജ്ജ് നല്കണം. വിവിധ സ്രോതസ്സുകളിൽ നിന്ന് 50 ലക്ഷം വരെ വരുമാനമുള്ളവർക്ക് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഏഴു പേജിന് പകരം ഒറ്റ പേജുള്ള ലളിതമായ അപേക്ഷയും ഇന്നു നിലവിൽ വരും.