അന്‍മോല്‍ അംബാനിക്ക് ഇപ്പോള്‍ 26 വയസ്സുണ്ട്
മുംബൈ: അനില് അംബാനിയുടെ ഉടമസ്ഥതയിലുളള റിലയന്സ് ക്യാപിറ്റല് ഡയറക്ടര് ബോര്ഡിലേക്ക് അംബാനി കുടുംബത്തിലെ മൂന്നാം തലമുറയെത്തുന്നു. അനില് അംബാനിയുടെ മൂത്ത മകന് അന്മോല് അംബാനി റിലയന്സ് നിപ്പോണ് ലൈഫ് അസറ്റ് മാനേജ്മെന്റ് , റിലയന്സ് ഹോം ഫിനാന്സ് എന്നിവയുടെ ഡയറക്ടറായി നിയമിതനായി.
അന്മോല് അംബാനിക്ക് ഇപ്പോള് 26 വയസ്സുണ്ട്. നേരത്തെ ബോര്ഡില് അന്മോലിന്റെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും സ്വതന്ത്ര ചുമതല ലഭിക്കുന്നത് ഇതാദ്യമാണ്. അന്മോലിന്റെ നേതൃത്വം കമ്പനിയുടെ ഉന്നത മാനേജ്മെന്റില് വലിയ മാറ്റങ്ങള്ക്ക് കാരണമാവുമെന്നും ഈ പദവി ഭാവി വളര്ച്ചയ്ക്ക് ഏറ്റവും സഹായകരമാവുമെന്നും അനില് അംബാനി അഭിപ്രായപ്പെട്ടു. പുതിയ തലമുറയെ കമ്പനിയിലേക്ക് ആകര്ഷിക്കാന് മകന്റെ നേതൃത്വം കൊണ്ട് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
