കാല്‍പാദം ഷൂസിലേക്ക് വെറുതെയൊന്ന് കയറ്റി വച്ചാല്‍ മതി. ലേസ് തനിയെ ക്രമീകരിക്കും. ഒരര്‍ത്ഥത്തില്‍ സ്മാര്‍ട് ഷൂവാണിത്. ബാറ്ററിയുടെ സഹായത്തോടെയാണ് ലേസിന്റെ ക്രമീകരണം. ഒരു ബട്ടണില്‍ അമര്‍ത്തിയാല്‍ ലേസ് ഇറുകും. മറ്റൊന്നില്‍ അമര്‍ത്തിയാല്‍ അയഞ്ഞുവരും. റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ് ഷൂസിലുള്ളത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ രണ്ടാഴ്ച തിരിഞ്ഞ് നോക്കേണ്ട.
വര്‍ഷങ്ങളുടെ ഗവേഷണത്തിനൊടുവില്‍ ഹൈപ്പര്‍ അഡാപ്ട് എന്ന സാങ്കേതിക വിദ്യയിലാണ് നൈക്കി സ്വയം ക്രമീകരിക്കാവുന്ന ലേസുള്ള ഷൂ വികസിപ്പിച്ചത്. കാത്തിരിപ്പിനൊടുവില്‍ വിപണിയിലെത്തിയ ഷൂ സ്വന്തമാക്കാന്‍ തിക്കും തിരക്കുമാണ്. ന്യൂയോര്‍ക്കിലെ ഷോറൂമില്‍ വില്‍പ്പനയ്ക്ക് വച്ച ഷൂ നിമിഷങ്ങള്‍ക്കുള്ളില്‍ വിറ്റുപോയി. 720 ഡോളര്‍ അഥവാ 49,000 രൂപയാണ് വില. ഓണ്‍ലൈന്‍ വാണിജ്യ സൈറ്റായ ഇബേയിലൂടെയും ഷൂ ലഭിക്കും. വില പക്ഷേ രണ്ട് ലക്ഷമാകും
