ആലപ്പുഴ ഹരിപ്പാടുള്ള പള്ളിപ്പാട് ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച നിത അംബാനി ദുരിതാശ്വാസ സഹായം വിതരണം ചെയ്തു. 

ആലപ്പുഴ: പ്രളയ ബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ സഹായവുമായി റിലയൻസ് ഫൗണ്ടേഷൻ ചെയർ പേഴ്സൺ നിത അംബാനി എത്തി. ആലപ്പുഴ ഹരിപ്പാടുള്ള പള്ളിപ്പാട് ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച നിത അംബാനി ദുരിതാശ്വാസ സഹായം വിതരണം ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ക്യാമ്പിൽ കഴിയുന്ന കുട്ടികൾക്കൊപ്പം ഏറെ നേരം ചെലവഴിച്ച നിത അംബാനി പഠനോപകരണങ്ങളും വിതരണം ചെയ്തു. കേരളത്തിന്റെ പുനർ നിർമ്മാണത്തിന്‌ റിലയൻസ് ഫൗണ്ടേഷൻ എല്ലാ സഹായവും നൽകുമെന്നും സ്കൂളുകൾ പുനർനിർമ്മിക്കാൻ സഹായം നൽകുമെന്നും നിത അംബാനി പറഞ്ഞു. ആകെ 71 കോടി രൂപയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് റിലയൻസ് ഫൗണ്ടേഷൻ നടത്തുന്നത്.