പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം നീതി അയോഗ് വിളിച്ചു ചേര്‍ത്ത സാമ്പത്തിക വിദഗധരുടെ യോഗത്തിലാണ് നികുതിഘടന ലളിതമാക്കണമെന്ന് ആവശ്യമുയര്‍ന്നത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍, കോര്‍പ്പറേറ്റ്, വ്യക്തിഗത നികുതിയില്‍ ഇളവു വരുത്തണം. രാജ്യാന്തര തലത്തില്‍ മല്‍സരക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കെട്ടുപിണഞ്ഞു കിടക്കുന്ന നികുതി ഘടന സഹായകരമാവില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. 

സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ നൈപുണ്യ വികസനത്തിലും വിനോദ സഞ്ചാര രംഗത്തും പുതുസമീപനമുണ്ടാവണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ അഭിപ്രായപ്പെട്ടു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, കാര്‍ഷിക വികസനം, നൈപുണ്യ വികസനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന നടപടികള്‍ കേന്ദ്ര ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാനും ധാരണയായി. ബജറ്റ് പ്രഖ്യാപനങ്ങള്‍ ഗുണപ്രദമായ വിധത്തില്‍ സമ്പദ് വ്യവസ്ഥയില്‍ പ്രതിഫലിപ്പിക്കണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും പങ്കെടുത്തു.