വിമണ്‍ എന്റര്‍പ്രണര്‍ പ്ലാറ്റ്ഫോം (ഡബ്ല്യൂഇപി) പദ്ധതിക്കായാണ് ബോളിവുഡ് നടനുമായി കരാര്‍ ഒപ്പിട്ടത്
ദില്ലി: പുതുതായി തുടങ്ങാന് പോകുന്ന വനിത സംരംഭകത്വ വികസന പരിപാടിയിലേക്ക് സ്ത്രീകളെ ആകര്ഷിക്കാനായി സുശാന്ത് സിംഗുമായി നീതി ആയോഗ് കരാര് ഒപ്പിട്ടു. നീതി ആയോഗിന്റെ മുന്ഗണനാ പദ്ധതിയായ വിമണ് എന്റര്പ്രണര് പ്ലാറ്റ്ഫോം (ഡബ്ല്യൂഇപി) പദ്ധതിക്കായാണ് ബോളിവുഡ് നടനുമായി കരാര് ഒപ്പിട്ടത്. ഇതോടെ സുശാന്ത് പദ്ധതിയുടെ ബ്രാന്ഡ് അംബാസിഡറായി മാറി.
ഇപ്പോള് തന്നെ 1000 ത്തിലധികം വനിത സംരംങ്ങള് പദ്ധതിക്ക് കീഴിലുണ്ട്. സുശാന്ത് സിംഗിന്റെ കടന്നുവരവ് പദ്ധതിയിലേക്ക് വലിയ വിഭാഗം സ്ത്രീകളെ ആകര്ഷിക്കുന്നതിന് ഉപകരിക്കുമെന്നും നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് അറിയിച്ചു. സുശാന്ത് സിംഗ് യുവത്വത്തിന്റെ പ്രതീകമാണെന്നും അമിതാഭ് അറിയിച്ചു.
നീതി ആയോഗിനോടൊപ്പം ചേര്ന്ന് ഇന്ത്യയുടെ മുഖച്ഛായ മാറ്റുന്ന യാത്രയില് ഒപ്പം ചേരാനായതില് അഭിമാനമുണ്ടെന്നും സുശാന്ത് സിംഗ് അറിയിച്ചു. ഇന്ത്യയിലെ ആയിരക്കണക്കിന് സ്ത്രീകളെ സംരഭകരവാനുളള ഈ ബ്രഹൃദ് പദ്ധതിക്ക് എല്ലാ പിന്ന്തുണയും നല്കുന്നതായും അദ്ദേഹം അറിയിച്ചു.
