പുതിയ നയത്തിലൂടെ രാജ്യത്ത് ഉയര്‍ന്ന് വരുന്ന മലിനീകരണവും, എണ്ണ ഇറക്കുമതിയും കുറയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യം
ദില്ലി: മെഥനോള്‍, എഥനോള്‍ തുടങ്ങിയ ജൈവ ഇന്ധനങ്ങള്‍, വൈദ്യുത വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് രാജ്യത്ത് വലിയ പ്രധാന്യം നല്‍കുമെന്ന് വ്യക്തമാക്കി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി. എന്നാല്‍, ഇത്തരം നടപടികള്‍ക്ക് അര്‍ഥം പെട്രോളിനും ഡീസലിനും സര്‍ക്കാര്‍ എതിരാണെന്നല്ലെന്നും ഗാഡ്ഗരി പറഞ്ഞു.
പുതിയ നയത്തിലൂടെ രാജ്യത്ത് ഉയര്‍ന്ന് വരുന്ന മലിനീകരണവും, എണ്ണ ഇറക്കുമതിയും കുറയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യം. വാഹന ഘടക നിര്‍മ്മാതാക്കളുടെ സംഘടനയായ ആക്മയുടെ വാര്‍ഷിക യോഗത്തിലാണ് സര്‍ക്കാരിന്‍റെ നയം അദ്ദേഹം വ്യക്തമാക്കിയത്.
സര്‍ക്കാരിന്‍റെ നയത്തില്‍ വ്യക്തത വേണമെന്നും, വ്യവസായവുമായി ബന്ധപ്പെട്ട് ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല നയങ്ങള്‍ സര്‍ക്കാര്‍ വ്യക്തമായി പ്രഖ്യാപിക്കണമെന്നും മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്സ് എന്നിവര്‍ അഭിപ്രായപ്പെട്ടു.
