കൊച്ചി: ചലനമില്ലാതെ ഓഹരി വിപണി. സെന്‍സെക്‌സും നിഫ്റ്റിയും ഫ്‌ലാറ്റായാണ് വ്യാപാരം ചെയ്യുന്നത്. ആഗോള വിപണികള്‍ നഷ്ടത്തിലായ സാഹചര്യത്തില്‍ നിക്ഷേപകര്‍ ലാഭമെടുക്കാന്‍ ശ്രമിക്കുന്നതാണ് വിപണിയെ ചലനരഹിതമാക്കുന്നത്. എങ്കിലും കമ്പനികളുടെ അവസാനപാദ ഫലങ്ങളില്‍ വിപണി പ്രതീക്ഷ വയ്ക്കുന്നുണ്ട്. ടി സി എസ് 4.2 ശതമാനം വര്‍ദ്ധനവോടെ നാലാം പാദത്തില്‍ 6,608 കോടി ലാഭം നേടിയിരുന്നു. എന്‍ ടി പി സി, അദാനി പോര്‍ട്‌സ്, സണ്‍ ഫാര്‍മ എന്നിവരാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം ആക്‌സിസ് ബാങ്ക്, ടി സി എസ്, ഇന്‍ഫോസിസ് എന്നിവ നഷ്ടം നേരിട്ടു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നേട്ടത്തിലാണ്. ഒമ്പത് പൈസയുടെ നേട്ടത്തോടെ 64 രൂപ 54 പൈസയിലാണ് വിനിമയം.