ദില്ലി: 2000 രൂപ നോട്ടിന്‍റെ തുടര്‍ന്നുളള  അച്ചടിയുമായി ബന്ധപ്പെട്ട് പുതിയ ഒരു തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്ന് കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് വ്യക്തമാക്കി. തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഗാര്‍ഗ് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം 2000 രൂപ നോട്ടിന്‍റെ അച്ചടി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.

കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത് ആവശ്യകതയ്ക്ക് അനുസരിച്ചാണ്. ഇപ്പോള്‍ വിനിമയത്തിലുളള ആകെ കറന്‍സി മൂല്യത്തിന്‍റെ 35 ശതമാനമാണ് 2000 രൂപ നോട്ടുകളെന്നും ഗാര്‍ഗ് പറയുന്നു.