കഴിഞ്ഞ നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നോട്ട് പിന്‍വലിക്കലോടെ അസാധുവാക്കപ്പെട്ട 500, 1000 രൂപാ നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള സമയം നീട്ടിനല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറ്റുന്നതിന് ഒരു അവസരം കൂടി നല്‍കാനാകുമോ എന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു. അതിനുള്ള മറുപടിയിലാണ് അസാധു നോട്ടുകള്‍ മാറ്റിനല്‍കുന്നതിന് സമയം നീട്ടിനല്‍കാനാകില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചത്. കേസ് അടുത്തയാഴ്ച സുപ്രീംകോടതി പരിഗണിക്കും.