ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണനാണ്,ലോകസഭയില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കിയത്
ദില്ലി: ഒരു വര്ഷം മുന്പ് പുറത്തിറക്കിയ 2000 രൂപയുടെ നോട്ട് നിരോധിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് കേന്ദ്രസര്ക്കാര് വിശദീകരണം. ധനകാര്യ സഹമന്ത്രി പൊന് രാധാകൃഷ്ണനാണ്,ലോകസഭയില് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് രേഖാമൂലം മറുപടി നല്കിയത്. കൊച്ചി ഉള്പ്പെടെ രാജ്യത്തെ അഞ്ച് നഗരങ്ങളില് പരീക്ഷണാടിസ്ഥാനത്തില് 10 രൂപയുടെ പ്ലാസ്റ്റിക് കറന്സി നോട്ടുകള് ഇറക്കാന് സര്ക്കാര് ആലോചിക്കുന്നുണ്ട്. കൊച്ചിക്ക് പുറമെ മൈസൂര്, ജയ്പൂര്, ഷിംല, ഭൂവനേശ്വര് എന്നിവയാണ് മറ്റ് നഗരങ്ങള്. എന്നാല് പ്ലാസ്റ്റിക് കറന്സികള് എപ്പോഴാണ് പുറത്തിറക്കുകയെന്ന് മന്ത്രി വ്യക്തമാക്കിയില്ല.
