ഓണ്‍ലൈന്‍ വഴിയുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് ജൂണ്‍ 30 വരെ സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഓണ്‍ലൈന്‍ ബുക്കിങ്ങിന് മാര്‍ച്ച് 31 വരെ നേരത്തെ സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയിരുന്നു. ഇതാണ് ജൂണ്‍ 30 വരെ നീട്ടിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 23 മുതലാണ് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന് സര്‍വിസ് ചാര്‍ജ് ഒഴിവാക്കിയത്. 184 കോടി രൂപയാണ് ഈ ഇനത്തിൽ റെയിൽവേയ്ക്ക് നഷ്ടമായത്. നേരത്തെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന് 20 മുതല്‍ 40 രൂപ വരെ സര്‍വീസ് ചാര്‍ജ് ഈടാക്കിയിരുന്നു.