വിജയ് മല്യ ലോണെടുത്ത ശേഷം 17 ബാങ്കുകള്‍ക്ക് 9,000 കോടി രൂപ വായ്പാ കുടിശിക വരുത്തിയതിനെത്തുടര്‍ന്നാണ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മല്യയുടെ ആഡംബര വില്ല ലേലത്തിനു വയ്ക്കുന്നത്. ഇതു രണ്ടാം തവണയാണ് വില്ല ലേലത്തിന് വയ്ക്കുന്നത്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് റിയല്‍ എസ്‌റ്റേറ്റ് മേഖലയിലുണ്ടായ മാന്ദ്യമാണ് നിക്ഷേപകരെ നിരുല്‍സാഹപ്പെടുത്തിയെന്നാണു വിലയിരുത്തല്‍.
വിജയ് മല്യ പല വിശേഷദിവസങ്ങളിലും വന്‍കിട പാര്‍ട്ടികള്‍ നടത്തിയിരുന്നതു ഗോവയിലെ വില്ലയിലാണ്. ആദ്യം 85.29 കോടി രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നതെങ്കിലും ലേലം നടക്കാതെ വന്നതിനെത്തുടര്‍ന്ന് ഇത് അഞ്ചു ശതമാനം കുറച്ച് 81 കോടിയായി പുനര്‍നിശ്ചയിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണയും ലേലം വിളിക്കാനായി ആരുമെത്തിയില്ല. കിംഗ് ഫിഷര്‍ എയര്‍െൈലന്‍സിന്റെ കോര്‍പ്പറേറ്റീവ് ഓഫീസ് ലേലത്തിന് വച്ചിട്ടും പരാജയപ്പെട്ടിരുന്നു. അടിസ്ഥാന വിലയുടെ 15 ശതമാനം കുറച്ചിട്ടും ആരും ലേലത്തില്‍ പങ്കെടുത്തിരുന്നില്ല.
