കൊച്ചി: ആവശ്യമായ പദ്ധതി രേഖകള്‍ സമര്‍പ്പിച്ചു നല്‍കുന്ന വ്യവസായ സംരംഭകരുടെ അപേക്ഷകളിന്മേല്‍ ഒരു മാസത്തിനകം തീര്‍പ്പുണ്ടാക്കുമെന്നു വ്യവസായ മന്ത്രി ഇ പി ജയരാജന്‍.

എറണാകുളം കൂത്താട്ടുകുളത്ത് കേരള വ്യാപാരി വ്യവസായി സമിതിയുടെ ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭകര്‍ വ്യവസായം തുടങ്ങാന്‍ അപേക്ഷ നല്‍കിയാല്‍ അത് തള്ളിയ ശേഷം പിന്നീട് വളഞ്ഞ മാര്‍ഗ്ഗത്തിലൂടെ അനുമതി നല്‍കുന്ന രീതിക്ക് മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.

അനൂപ് ജേക്കബ് എംഎല്‍എയും വ്യാപാര വ്യവസായ സമിതി സംസ്ഥാന പ്രസിഡന്റ് ബെന്നി ഇമ്മട്ടിയും ചടങ്ങില്‍ സംബന്ധിച്ചു.