മുംബൈ: ബ്രിട്ടനിലേക്കു നാടുകടന്ന മദ്യ വ്യവസായി വിജയ് മല്യയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നല്‍കിയ പരാതിയില്‍ അന്ധേരി മെട്രോപൊലിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണു വാറണ്ട് പുറപ്പെടുവിച്ചത്.

മല്യ നല്‍കിയ ചെക്ക് ബൗണ്‍സായ കേസിലാണു കോടതി നടപടി. മല്യയ്‌ക്കെതിരെ ഇന്ത്യയിലെ വിവിധ കോടതികളില്‍ സാമ്പത്തിക ക്രമക്കേട് കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. വിവിധ ബാങ്കുകളില്‍നിന്നായി 9000 കോടിയോളം രൂപ കടമെടുത്തു തിരിച്ചടക്കാതെ കഴിഞ്ഞ മേയിലാണു വിജയ് മല്യ നാടുവിട്ടത്.