ദില്ലി: രാജ്യത്ത് ഇസ്ലാമിക് ബാങ്ക് നടപ്പാക്കാനാകില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിംഗിനും സാമ്പത്തിക സേവനങ്ങൾക്കും എല്ലാ പൗരന്മാർക്കുമുള്ള തുല്യമായ അവസരം പരിഗണിച്ചാണ് തീരുമാനമെന്നും ആർബിഐ അറിയിച്ചു. വാർത്ത ഏജൻസിയായ പിടിഐ വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയിലാണ് ആർബിഐ ഇക്കാര്യം വ്യക്തമാക്കിയത്. പലിശ രഹിത സാന്പത്തിക കൈമാറ്റ സമ്പ്രദായമാണ് ഇസ്ലാമിക് ബാങ്കിംഗ്. ഇസ്ലാമിക് ബാങ്ക് സംബന്ധിച്ച് സർക്കാരും ആർബിഐയും പഠിച്ചുവരികയാണെന്നും ആർബിഐ പറഞ്ഞു.