നോട്ട് നിരോധനത്തോടെ രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതോടെയാണ് ഇത്രയേറെ അക്കൗണ്ടുകള്‍ തുടങ്ങിയത്. പുതിയതായി ആരംഭിച്ച അക്കൗണ്ടുകളില്‍ മൂന്നില്‍ ഒരു ശതമാനവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ്. പ്രതി ദിനം 50,000 അക്കൗണ്ടുകള്‍ എസ്ബിഐയില്‍ തുറക്കുന്നുവെന്നാണ് കണക്കുകള്‍.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ 11.82 ലക്ഷം അക്കൗണ്ടുകളാണ് എസ്ബിഐയില്‍ തുറന്നിരിക്കുന്നത്. അസാധുവായ നോട്ടുകള്‍ മാറ്റി വാങ്ങാനും പണം നിക്ഷേപിക്കാനുമായി ബാങ്കുകളില്‍ വലിയ ക്യൂവാണ് ഇപ്പോഴും. മിക്ക ബാങ്കുകളും വലിയ എസ്‌റ്റേറ്റുകളിലും, ഹൗസിംഗ് കോളനികളിലുമടക്കം ക്യാംപ് ചെയ്ത് സാധാരണക്കാരായ ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. 

നേരിട്ട് ശമ്പളം നല്‍കിയിരുന്ന മിക്ക സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് സാലറി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി തരണം ചെയ്താല്‍ ഈ അക്കൗണ്ടുകള്‍ പ്രവര്‍ത്തന സജ്ജമാകുമെന്നതില്‍ വലിയ ഉറപ്പില്ല.