ദില്ലിയില്‍ കോള്‍ സെന്റര്‍ ജീവനക്കാരാനാണ് വ്യാജ നോട്ടുകള്‍ കിട്ടിയതെങ്കില്‍ ഹരിയാനയില്‍ രാജ് കുമാര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളിനാണ് ചിന്‍ഡ്രന്‍സ് ബാങ്കിന്റെ നോട്ട് കിട്ടിയത്. 6000 രൂപ പിന്‍വലിച്ചപ്പോള്‍ കിട്ടിയ ഒരു നോട്ടായിരുന്നു ഇത്തരത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് മറ്റ് പൊലീസുകാരോട് ഇദ്ദേഹം വിവരം പറഞ്ഞു. ഒറ്റനോട്ടത്തില്‍ തന്നെ നോട്ടിന് എന്തോ പിശകുണ്ടെന്ന് രാജ്കുമാറിന് തോന്നി. ഒന്നുകൂടി പരിശോധിച്ചപ്പോഴാണ് റിസര്‍വ് ബാങ്കിന്റെ നോട്ടല്ലെന്ന് മനസിലായത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന 2000 രൂപയുടെ ഗ്യാരന്റിക്ക് പകരം 2000 രൂപയുടെ കൂപ്പണുകള്‍ ഉറപ്പുനല്‍കുന്നത് ചില്‍ഡ്രന്‍സ് ഗവണ്‍മെന്റാണ്.

മെഹ്റം പൊലീസ് സ്റ്റേഷനില്‍ ഇദ്ദേഹം പരാതി നല്‍കിയെങ്കിലും ബാങ്ക് അവധിയായിരുന്നതിനാല്‍ ജീവനക്കാരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ദില്ലിയില്‍ സ്റ്റേറ്റ് ബാങ്ക് എ.ടി.എമ്മില്‍ പണം നിറയ്ക്കാന്‍ കരാറെടുത്തിരുന്ന സ്വകാര്യ ഏജന്‍സിയുടെ ജീവനക്കാരനാണ് വ്യാജനോട്ട് നിറച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ മറ്റൊരു എ.ടി.എമ്മില്‍ നിന്ന് 2000 രൂപയുടെ കളര്‍ കോപ്പി ലഭിച്ചതായും പരാതി ഉണ്ടായിരുന്നു.