Asianet News MalayalamAsianet News Malayalam

നിഷ്‍ക്രിയ ആസ്തിയില്‍ വട്ടംചുറ്റി രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍

എഴുതിത്തള്ളിയ തുകയിലെ വര്‍ദ്ധന ഏകദേശം നാല് ഇരട്ടി വരും

NPA problem faced by PSB's
Author
Thiruvananthapuram, First Published Aug 14, 2018, 7:43 AM IST

തിരുവനന്തപുരം: രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ശ്വാസം മുട്ടിക്കുന്ന തരത്തില്‍ പെരുകി നിഷ്‍ക്രിയ ആസ്തികള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിഷ്‍ക്രിയ ആസ്തികളിലുണ്ടായ വര്‍ദ്ധന ഏഴ് ലക്ഷം കോടി രൂപയുടേതാണ്. 2018 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ പൊതുമേഖല ബാങ്കുകളിലെ നിഷ്‍ക്രിയ ആസ്തി ഒന്‍പത് ലക്ഷം കോടി രൂപയാണ്. 

2014 മാര്‍ച്ചില്‍ പൊതു മേഖല ബാങ്കുകളുടെ ആകെ നിഷ്‍ക്രിയ ആസ്തി രണ്ട് ലക്ഷം കോടി രൂപ മാത്രമായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് നിഷ്‍ക്രിയ ആസ്തികള്‍ പൊരുകിയതിന് സമാനമായി ബാങ്കുകള്‍ എഴുതിത്തള്ളിയ തുകയും വലിയ തോതില്‍ വളര്‍ന്നു. 2013- 14 ല്‍ 34,409 കോടി രൂപയാണ് ബാങ്കുകള്‍ എഴുതിത്തള്ളിയതെങ്കില്‍ 2017- 18 എത്തിയതോടെ ഇത് 1,28,229 കോടി രൂപയായി വളര്‍ന്നു. എഴുതിത്തള്ളിയ തുകയിലെ വര്‍ദ്ധന ഏകദേശം നാല് ഇരട്ടി. അഞ്ച് വര്‍ഷത്തിനുളളില്‍ ആകെ എഴുതിത്തള്ളിയത് 3,50,924 കോടി രൂപ. 

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്കിന്‍റെ ഇപ്പോഴത്തെ നിഷക്രിയ ആസ്തി 2,23,427 കോടി രൂപയാണ്. 2017 - 18 വര്‍ഷത്തില്‍ എഴുതിത്തള്ളിയ തുക 40,196 കോടി രൂപയും. 

Follow Us:
Download App:
  • android
  • ios