2010ല്‍ കോള്‍ ഇന്ത്യ, 14,475 കോടി രൂപ സമാഹരിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ഐപിഒ ആണിത്. സെബിയുടെ അംഗീകാരവും നടപടിക്രമങ്ങളും പൂര്‍ത്തിയായാല്‍ അടുത്ത വര്‍ഷം എന്‍.എസ്.ഇ ഓഹരികള്‍ വിപണിയിലെത്തും. 20 മുതല്‍ 25 ശതമാനം വരെ ഓഹരികളുടെ തുറന്ന വില്‍പ്പനയാണ് നാഷനല്‍ സ്‌റ്റോക്ക് എക്‌ചേഞ്ച് ലക്ഷ്യമിടുന്നത്. പ്രതീക്ഷിക്കുന്ന വരുമാനം പതിനായിരം കോടി രൂപ. എന്നാല്‍, വില്‍പ്പനാനന്തരം ഇത് 50,000 കോടി രൂപ വരെയായി ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. ജനുവരി വരെ സമയമുണ്ടായിരുന്നുവെങ്കിലും നേരത്തെ തന്നെ സെബിയ്ക്ക് ഡിആര്‍എച്ച്ബി ഫയല്‍ ചെയ്യാന്‍ കഴിഞ്ഞത് നേട്ടമായാണ് കരുതുന്നത്.