രാജ്യത്ത് ഇന്ധന വില ഓരോ ദിവസവും മാറാനൊരുങ്ങുന്നു. രാജ്യാന്തര എണ്ണ വിലയിലെ മാറ്റത്തിന് അനുസരിച്ച് ഓരോ ദിവസവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്താനാണ് പൊതുമേഖല എണ്ണക്കന്പനികളുടെ തീരുമാനം. ആദ്യഘട്ടമെന്ന നിലയിൽ മെയ് ഒന്നു മുതൽ രാജ്യത്തെ തെരഞ്ഞെടുത്ത അഞ്ച് നഗരങ്ങളിൽ പുതിയ സംവിധാനം നടപ്പാക്കും. പുതുച്ചേരി, വിശാഖപട്ടണം, ഉദയ്പുർ, ജംഷഡ്പൂർ, ചണ്ഡീഗഡ് എന്നിവിടങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ പ്രതിദിന വിലമാറ്റം പ്രാബല്യത്തിൽ വരിക. നിലവിൽ മാസത്തിൽ രണ്ട് തവണയാണ് എണ്ണക്കന്പനികൾ ഇന്ധനവില പുനർനിർണയിക്കുന്നത്.