പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയുടെ കീഴില്‍ വരുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് അത് ഗുണകരമാവും  

ദില്ലി: ഇന്ധവ വിലയില്‍ നിയന്ത്രണം സാധ്യമാകണമെങ്കില്‍ അത്തരം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുകയാണ് മാര്‍ഗ്ഗമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‍ഗരി. എന്‍ഡിഎ സര്‍ക്കാരിന്‍റെ 4 വര്‍ഷം തികയുന്നതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടു വരുന്നതിനോട് സംസ്ഥാനങ്ങള്‍ക്ക് ആശങ്കയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ കീഴില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് അത് ഗുണകരമായേ ബാധിക്കുകയുള്ളുവെന്നും ഗഡ്‍ഗരിഅറിയിച്ചു. 

സംസ്ഥാനങ്ങള്‍ തങ്ങളുടെ പ്രധാന നികുതി വരുമാനങ്ങളായ പെട്രോള്‍, ഡീസല്‍, മദ്യം എന്നിവ ജിഎസ്‍ടിയുടെ പരിധിയില്‍ വരുന്നതിലാണ് ആശങ്ക വച്ചുപുല‍ര്‍ത്തുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എപ്പോഴും പെട്രോളിയം മന്ത്രാലയത്തിന്‍റേതാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.